അക്ഷരോന്നതി പുസ്തക വിതരണം
Saturday 30 May 2026 12:05 AM IST
തൃശൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക വിതരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പി.ആർ.സനിൽ, സാവിത്രി സദാനന്ദൻ, എസ്.അരുൺ, പ്രദീപ്, പി.ആർ.ലൗലി തുടങ്ങിയവർ പങ്കെടുത്തു.