കുന്നംകുളത്ത് വാഷ് പിടികൂടി
Wednesday 03 June 2026 12:15 AM IST
കുന്നംകുളം: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുന്നംകുളത്ത് നിന്ന് വൻതോതിൽ വാഷ് പിടികൂടി. കുന്നംകുളം അടിപൂട്ടി കുന്നിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 50 ലിറ്റർ വാഷ് കണ്ടെടുത്തത്. ഡ്രമ്മിൽ സൂക്ഷിച്ച നിലയിലായിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ ജിതിൻ വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രദേശത്ത് വ്യാജമദ്യ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ ഇടപെടലാണ് വാഷ് കണ്ടെത്താൻ കഴിഞ്ഞത്. 50 ലിറ്റർ വാഷും നശിപ്പിച്ചു. പ്രദേശത്ത് പരിശോധന ശക്തമാക്കി.