SignIn
Kerala Kaumudi Online
Thursday, 19 September 2024 12.56 AM IST

കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം

Increase Font Size Decrease Font Size Print Page
co-operative

തൃശൂർ : കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) 29ാം സംസ്ഥാന സമ്മേളനം ഞായർ, തിങ്കൾ ദിവസങ്ങളിൽ തൃശൂരിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിലകത്തുംപാടത്തെ കേരള ബാങ്ക് ജവഹർ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ അദ്ധ്യക്ഷത വഹിക്കും. 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് സഹകരണ മന്ത്രി വി.എൻ വാസവൻ സംസാരിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഏളമരം കരീം എം.പി പങ്കെടുക്കും. സഹകരണ മേഖലയും ജീവനക്കാരും നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

കരുവന്നൂർ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടർന്ന് സഹകരണ മേഖലയുടെയാകെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വ്യാഖ്യാനം വരുന്നുണ്ട്. അത് സഹകരണ മേഖലയെ തകർക്കാനേ ഉപകരിക്കൂ. സംഘടനയിലെ ജീവനക്കാർ ക്രമക്കേടുകളിൽ ഉൾപ്പെട്ടാൽ കർശനമായ നടപടിയെടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി വി.എ രമേഷ്, സ്വാഗത സംഘം ജനറൽ കൺവീനർ സുകു കെ. ഇട്ട്യേശൻ, സി.ഐ.ടി.യു തൃശൂർ ജില്ലാ ട്രഷറർ എ. സിയാവുദ്ദീൻ, യൂണിയൻ ജില്ലാ സെക്രട്ടറി സി.ഡി വാസുദേവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി പ്രദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, CO OPERATIVE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.