തൃശൂർ: കേരളം ലോകത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനയാണ് ശ്രീശങ്കാരാചാര്യരെന്ന് സുരേഷ് ഗോപി എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് വികസന പദ്ധതികളും ശങ്കരാചാര്യ പ്രതിമയും ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പ്രസംഗവും ഉദ്ഘാടന ചടങ്ങുകളും ബിഗ് സ്ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചു. തൃശൂർ ഉൾപ്പടെ രാജ്യത്തെ ഇരുനൂറ് കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ, മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |