തൃശൂർ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തൃശൂർ ജില്ലാ പ്രസിഡന്റായി ഒല്ലൂർ സ്വദേശി മോളി ഫ്രാൻസിസിനെ സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ നിയമിച്ചു. എൻ.സി.പിയുടെ ചരിത്രത്തിൽ കേരളത്തിൽ ആദ്യമായാണ് ഒരു വനിത ജില്ലാ പ്രസിഡന്റ് ആകുന്നത്. നിലവിൽ മോളി ഫ്രാൻസിസ് ജില്ലാ വൈസ് പ്രസിഡന്റായി ചുമതല വഹിച്ചു വരികയായിരുന്നു. ഒല്ലൂർ മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ്, തൊഴിലാളി സംഘടനാ നേതാവുമായിരുന്ന പി.ആർ ഫ്രാൻസിസിന്റെ മകളാണ്.
മോളി ഫ്രാൻസിസ് നിരവധി സമരങ്ങൾക്ക് ഒല്ലൂരിൽ നേതൃത്വം നൽകിയിട്ടുണ്ട്. തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂൾ കെമിസ്ട്രി വിഭാഗം സീനിയർ അദ്ധ്യാപികയാണ്. മുൻ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. പയസ് മാത്യുവാണ് ഭർത്താവ്. മക്കൾ: ജോസഫ്, ഫ്രാൻസിസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |