തൃശൂർ: പാരിസ്ഥിതിക പഠനം നടത്താതെയും, വിദഗ്ദ്ധാഭിപ്രായം തേടാതെയും നടപ്പാക്കാൻ പോകുന്ന കെ. റെയിൽ പദ്ധതിക്കെതിരെ യു. ഡി. എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18 ന് രാവിലെ 10 ന് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്താൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച് 12, 13, 14, 15 തിയതികളിൽ ചാലക്കുടി, ഇരിങ്ങാലക്കുട, നാട്ടിക, ഒല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ (മാള) നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നേതൃയോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു.
ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ. ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, ജോസഫ് കുര്യൻ, പി.ആർ.എൻ. സതീശൻ, ലോനപ്പൻ ചങ്ങച്ചാംപറമ്പിൽ, മനോജ് ചിറ്റിലപ്പിള്ളി, കാർത്തികേയൻ കെ.സി, ജയ്സിംഗ്, എം.എ. റഷീദ്, അനിൽ അക്കര, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, ഐ.പി. പോൾ, ജോൺ ഡാനിയേൽ, ലിന്റോ വരടിയം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |