കൊടുങ്ങല്ലൂർ: തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സ്റ്റൗവിൽ നിന്നും ഗ്യാസ് ചോർന്ന് അഴീക്കോട് അഴിമുഖത്തിന് സമീപം മുനമ്പം പള്ളിപ്പുറം മിനി ഹാർബറിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു തീപിടിത്തമുണ്ടായത്. മാല്യങ്കര പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന ഫിനിക്സ്, ലേഡി ഓഫ് മിറാക്കിൾ എന്നീ ബോട്ടുകളാണ് ഭാഗികമായി കത്തി നശിച്ചത്. ഫയർഫോഴ്സും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. തീരദേശ പൊലീസ് സി.ഐ സി.ബിനു, എസ്.ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ബോട്ട് സ്രാങ്ക് ഹാരിസ്, കോസ്റ്റൽ വാർഡൻ തങ്കരാജ്, ലസ്ക്കർ ജോവിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |