തൃശൂർ: ജില്ലാ സെപക് ടാക്രോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നാളെ രാവിലെ ഒമ്പത് മുതൽ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി രാജൻ ഉദ്ഘാടനം നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവർ പങ്കെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആൺ, പെൺ കുട്ടികൾ ഉൾപ്പടെ 350 ഓളം കായിക താരങ്ങൾ പങ്കെടുക്കും. എം.കെ. പ്രേം കൃഷ്ണൻ, കെ.സി. പ്രവീൺ, വിനു പീറ്റർ, കൃഷ്ണമണി. സി.എസ്, ജോസഫ് വി.ബി എന്നിവർ പ്രത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |