തൃശൂർ: മുൻമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ ഓർമ്മകളും ജീവിതവും പങ്കുവയ്ക്കുന്ന സി.എൻ സ്മരണിക പുറത്തിറങ്ങുന്നു. സ്മരണികയുടെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണന് നൽകി നിർവഹിക്കും. തൃശൂർ സംഗീതനാടക അക്കാഡമി റീജ്യണൽ തീയറ്ററിൽ 23ന് വൈകീട്ട് 3.30ന് നടക്കുന്ന ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനാകും. സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ സി.എൻ അനുസ്മരണപ്രഭാഷണം നിർവഹിക്കും.
എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മുൻ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് ആമുഖപ്രഭാഷണം നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |