SignIn
Kerala Kaumudi Online
Thursday, 19 September 2024 10.38 PM IST

പൊതുപണിമുടക്കിലും ഗുരുവായൂരില്‍ ദർശനത്തിന് വന്‍തിരക്ക്

Increase Font Size Decrease Font Size Print Page
gvr

ഗുരുവായൂർ: പൊതുപണിമുടക്ക് ദിനത്തിലും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനതിരക്ക്. ക്ഷേത്രത്തിൽ 14 വിവാഹങ്ങളും, 227 കുട്ടികൾക്കുള്ള ചോറൂണും നടന്നു. അഞ്ച് പേർക്ക് വരിനിൽക്കാതെ ക്ഷേത്ര ദർശനം നടത്താൻ സൗകര്യമുള്ള 4500 രൂപയുടെ നെയ് വിളക്ക് വഴിപാട് 31 എണ്ണം ശീട്ടാക്കി. ഒരാൾക്ക് ദർശനം അനുവദിക്കുന്ന 1000 രൂപയുടെ നെയ് വിളക്ക് 271 എണ്ണവും ശീട്ടാക്കി. 3.10ലക്ഷം രൂപയുടെ പാൽപ്പായസം വഴിപാടും നടന്നു. തുലാഭാരം വകയിൽ 15.30 ലക്ഷവും ദേവസ്വത്തിന് വരുമാനമുണ്ടായി. ക്ഷേത്ര നഗരിയിലെ ഹോട്ടലുകൾ അടഞ്ഞുകിടന്നതിനാൽ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് ഭക്തർക്ക് അനുഗ്രഹമായി. 6,500 ഓളം ഭക്തർ പ്രസാദ ഊട്ടിനെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, GVR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.