തൃശൂർ: സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കിന്റെ തൃശൂർ കോർപറേഷൻ പരിധിയിലുള്ള ശാഖകൾ, തൃശൂർ റീജ്യണൽ ഓഫീസ് എന്നിവ തൃശൂർ പൂരദിവസമായ മേയ് 10 ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോർപറേഷൻ പരിധിയിൽപെടാത്ത കേരള ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും സാധാരണ പോലെ പ്രവർത്തിക്കും.
10ന് പ്രാദേശിക അവധി
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് 10ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകൾക്കും അവധി ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |