തൃശൂർ: വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് 22 ന് നടക്കും. രാവിലെ 8 ന് രാമവർമ്മപുരം അക്കാഡമി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരേഡ് സല്യൂട്ട് സ്വീകരിച്ച് അഭിസംബോധന ചെയ്യും. പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി ട്രെയിനിംഗ് ആൻഡ് കേരള പൊലീസ് അക്കാഡമി ഡയറക്ടർ ബൽറാം കുമാർ ഉപാദ്ധ്യായ, ഐ.ജി ട്രെയിനിംഗ് കെ.പി.ഫിലിപ്പ് , അസിസ്റ്റന്റ് ഡയറക്ടർമാരായ കെ.കെ.അജി, പി.എ.മുഹമ്മദ് ആരിഫ്, എൽ.സോളമൻ, എസ്.നജീബ് എന്നിവർ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകൾ നൽകും.
യൂറോളജി ഒ.പി ടിക്കറ്റ് 8 മുതൽ 10.30 വരെ
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരിൽ ഒരു ഡോക്ടർക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ യൂറോളജി വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ്, യൂറോളജി ഒ.പി ദിവസം 18 മുതൽ രാവിലെ 8 മുതൽ 10.30 വരെ മാത്രമേ ലഭിക്കുകയുള്ളൂ. സ്ഥലം മാറിപ്പോയ ഡോക്ടർക്ക് പകരം ഡോക്ടർ വരുന്നത് വരെ മാറ്റം വരുത്തിയ ഈ ക്രമീകരണത്തിൽ സഹകരിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |