തൃശൂർ: പുതുമുഖങ്ങൾ അണിനിരക്കുന്ന 'ഒന്ന് ' ജുൺ മൂന്നിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. അനുപമ മേനോൻ സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് കെ.ജി. ഹിമിയാണ്. അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥിക്കുണ്ടാകുന്ന ക്രൂരമായ അനുഭവത്തെ ആധാരമാക്കിയാണ് സിനിമ. കൊലപാതകവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. സമൂഹത്തിന് മുതൽക്കൂട്ടാകും ഒന്ന് എന്ന് സംവിധായിക അനുപമ പറഞ്ഞു. ടി.ആർ. രതികുമാർ, അമേൻ, കല്യാണി, ജോജൻ കാഞ്ഞാണി, ഗിരീഷ് പെരിഞ്ചേരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഷാജി അന്നകര, കല്യാണിക്കുട്ടി, ഗിരീഷ് പെരിഞ്ചേരി, രതികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സി.ജി. ശാന്തകുമാറിനെ അനുസ്മരിച്ചു
തൃശൂർ: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ശ്രമിക് വിദ്യാപീഠം, സമ്പൂർണ സാക്ഷരതായജ്ഞം എന്നിവയുടെ ഡയറക്ടർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ശാസ്ത്ര മാസികകളുടെ എഡിറ്റർ, ബാലസാഹിത്യകാരൻ , അദ്ധ്യാപകൻ, ഗ്രന്ഥകർത്താവ് , ജനപ്രതിനിധി എന്നീ വിവിധ നിലകളിൽ മുദ്ര പതിപ്പിച്ച സി.ജി. ശാന്തകുമാറിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. കെ. വിദ്യാസാഗർ അദ്ധ്യക്ഷനായി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.ആർ. ജനാർദനൻ, അദ്ധ്യാപകനും സാഹിത്യകാരനുമായ പ്രസാദ് കാക്കശ്ശേരി, പരിഷത്ത് ജില്ലാ സെക്രട്ടറി പി.എസ്. ജൂന, ജില്ലാ കമ്മിറ്റി അംഗം ടി.എസ്. നിർമൽ കുമാർ, കെ. രേഷ്മ രാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |