തൃശൂർ : വിദ്യാഭ്യാസ മാദ്ധ്യമ കമ്പനിയായ ഐ.എസ്.ഇയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രദർശനം തൃശൂരിൽ ആരംഭിച്ചു. ശ്രീശങ്കര ഹാളിൽ ചാണക്യ യൂണിവേഴ്സിറ്റി പ്രതിനിധികളായ എസ്.വി.പ്രസാദും, ബാനു പ്രകാശും നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.ഇ എഡ്യുക്കേഷൻ മീഡിയ ഗ്രൂപ്പ് ജനറൽ മാനേജർ ടി.ഡി.അശോക് കുമാർ പങ്കെടുത്തു. പ്രദർശനം ഇന്ന് സമാപിക്കും. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിവിധ കോളേജും സർവകലാശാലകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ ചാലക്കുടി ഹോട്ടൽ സിദ്ധാർത്ഥിലും പ്രദർശനം നടക്കുന്നുണ്ട്.
ചേംബർ ദിനാഘോഷം, പുരസ്കാരദാനം
തൃശൂർ: ചേംബർ ഒഫ് കൊമേഴ്സ് ദിനാഘോഷവും വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്കാരദാനവും 26ന് വൈകിട്ട് 6ന് തൃശൂർ കാൽഡിയൻ സെന്ററിൽ നടത്തും. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ടി.എൻ.പ്രതാപൻ, പി. ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി.കുമാർ എന്നിവർ പങ്കെടുക്കും. മികച്ച വ്യവസായ പ്രതിഭയ്ക്കുള്ള സി.എം.ജോർജ് മെമ്മോറിയൽ ബെസ്റ്റ് എൻട്രപ്രണർ അവാർഡ് ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് എം.ഡി ആലുക്കാസ് വർഗീസ് ജോയിക്കും, മികച്ച വനിതാ വ്യവസായ പ്രതിഭയ്ക്കുള്ള വീഡിയോൺ ഇൻഡസ് ട്രീസ് ബെസ്റ്റ് വുമൺ എൻട്രപ്രണർ അവാർഡ് അശ്വതി ഹോട്ട് ചിപ്സ് ഉടമ ഡോ.ഇളവരശി പി.ജയകാന്തിനും, മികച്ച യുവ വ്യവസായ പ്രതിഭയ്ക്കുള്ള വി.ഗാർഡ് ഇൻഡസ്ട്രീസ് ബെസ്റ്റ് യംഗ് എൻട്രപ്രണർ അവാർഡ് പോളിയോൺ ഇൻഡസ്ട്രീസ് മാനേജിംഗ് പാർട്നർ കെ.വി.സെബി വർഗീസിനും നൽകും. വ്യാപാര വ്യവസായ രംഗത്തെ മികച്ച സംഘാടകനുള്ള ഡോ.എം.ജയപ്രകാശ് മെമ്മോറിയൽ ബെസ്റ്റ് ഓർഗനൈസർ അവാർഡ് വ്യാപാരി വ്യവസായി ഏകാപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദിനും മാദ്ധ്യമപ്രവർത്തകനുള്ള ഡബിൾ ഹോഴ്സ് അവാർഡ് മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് നിഖിൽ ഡേവിസിനും കായിക രംഗത്തെ മികച്ച പ്രവർത്തകനുള്ള അഡ്വ. തോമസ് മാളിയേക്കൽ മെമ്മോറിയൽ അവാർഡ് സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫിനും സമ്മാനിക്കുമെന്ന് ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് പി.കെ.എ ജലീൽ, സെക്രട്ടറി ആൻഡ്രൂസ് മഞ്ഞില, ഇ.ബി.ബിപിൻ, ജോസ് കവലക്കാട്ട്, ടോജോ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |