മണ്ണുത്തി: കാലം ചെല്ലുംതോറും ഗുരുദേവ ദർശനങ്ങളുടെ മൂല്യം വർദ്ധിക്കുകയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ 168-ാം ഗുരുദേവജയന്തി ദിനാഘോഷം മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രവർത്തനങ്ങൾ സാധാരണക്കാർക്കിടക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ഫലപ്രാപ്തിയാണ് ജയന്തി ആലോഷങ്ങൾ വർണശബളമാകുന്നത്. വരുംവർഷങ്ങളിലും ഇത്തരം ആഘോഷങ്ങൾ കൂടുതൽ കരുത്തോടെ നടക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. പാലക്കാട് മുതലമട സ്നേഹാശ്രമം മേധാവി സ്വാമി സുനിൽദാസ് ജയന്തി സന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തി. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ഡിവിഷൻ കൗൺസിലർ രേഷ്മ ഹേമേജ്, യോഗം ഡയറക്ടർമാരായ ടി.വി. ചന്ദ്രൻ, ചിന്തു ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിദേശികളായ പ്രേമ സ്കോട്കീ, ആംബർ മാരി മൊറാൻ എന്നിവർ ഗായത്രിമന്ത്രം ചൊല്ലി ഭദ്രദീപം കൊളുത്തി. യൂണിയൻ കൗൺസിലർമാരായ എൻ.കെ. രാമൻ, ശിവദാസൻ താമരശേരി, ജനാർദ്ദനൻ പുളിങ്കുഴി, രാജേഷ് തിരുത്തോളി, സ്വർണലത, ലത ഉണ്ണിക്കൃഷ്ണൻ, ഇ.പി. പ്രശാന്ത്, ജിതിൻ, ശ്രീധരൻ, മോഹനൻ വിനുപ്, രാഹുൽ എന്നിവർ പങ്കെടുത്തു.
യൂണിയൻ ജനറൽ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നുക്കര നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട യൂണിയനിൽ
ഇരിങ്ങാലക്കുട: നാടെങ്ങും വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.
എസ്.എൻ.ബി.എസ് സമാജം, എസ്.എൻ.വൈ.എസ്, എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ ഒന്ന്, രണ്ട് മേഖലകളിലെ ശാഖകൾ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ നൂറ് കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. താളവാദ്യമേളങ്ങളുടെ അകമ്പടിയോടെ കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അനുഗ്രഹപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൻ സോണിയാഗിരി അവാർഡ് ദാനവും ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി.ജാക്സൻ സമ്മാനദാനവും നടത്തി.
യൂണിയൻ ചെയർമാൻ കെ.കെ.ചന്ദ്രൻ സന്ദേശം നൽകി. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, കൗൺസിലർ മേരിക്കുട്ടി ജോയ്, എം.കെ.വിശ്വംഭരൻ, കെ.കെ.കൃഷ്ണാനന്ദബാബു, പ്രദീപ് പാച്ചേരി, സജിത അനിൽകുമാർ, വേണു തോട്ടുങ്ങൽ, ദിനേഷ് കുമാർ എളന്തോളി എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയർത്തി.
യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിശേഷാൽ പൂജയ്ക്ക് ഡോ.വിജയൻ കാരുമാത്ര നേതൃത്വം നൽകി.
യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷമനായി. യോഗം ഡയറക്ടർ കെ.കെ.ബിനു, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വൈദികയോഗം യൂണിയൻ സെക്രട്ടറി ശിവദാസ്, വനിത സംഘം പ്രസിഡന്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |