തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവിന്റെ ജില്ലാതല പരിപാടി റീജ്യണൽ തിയേറ്ററിൽ 29ന് രാവിലെ 10.30ന് ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. പെയിന്റിംഗ്, കവിത രചന, പ്രസംഗ മത്സരം, മൊബൈൽ ഫോട്ടോഗ്രാഫി, നാടോടി സംഘനൃത്തം, യുവജന സംവാദം എന്നിവയിൽ മത്സരം നടക്കും. 2022 ഏപ്രിൽ ഒന്നിന് 15നും 29നും മദ്ധ്യേ പ്രായമുള്ള, ജില്ലയിലെ സ്ഥിരതാമസക്കാർക്ക് പങ്കെടുക്കാം. സമ്മാനത്തുകയോടൊപ്പം പ്രശസ്തി പത്രവും ഉപഹാരവും ലഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക്, സംസ്ഥാന ദേശീയ തലങ്ങളിൽ പങ്കെടുക്കാം. പോസ്റ്റർ കളക്ടർ ഹരിത വി.കുമാർ പ്രകാശനം ചെയ്തു. ജില്ലാ യുവ ഉത്സവ് കായിക ഉപകരണ വിതരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രേഷന് ഫോൺ: 790776487, 9567835171. പത്രസമ്മേളനത്തിൽ നെഹ്റു യുവകേന്ദ്ര മുൻ സംസ്ഥാന ഡയറക്ടറും പ്രോഗ്രാം കൺവീനറുമായ എസ്.സതീശ്, ജില്ലാ യൂത്ത് ഓഫീസർ ബിൻസി.സി, ഒ.നന്ദകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |