കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ. അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലയുടെ നേതൃത്വത്തിൽ പുല്ലൂറ്റ് ചാപ്പാറയിൽ അക്ഷര ചങ്ങല തീർത്തു. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 2 മുതൽ നവംമ്പർ 1 വരെ സംസ്ഥാനത്താകെ വായനശാലകളിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനമാണ് നടന്നത്. കൊടുങ്ങല്ലൂർ - പൊയ്യ നേതൃസമിതി കൺവീനർ പി.എൻ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ.എ.എം. അഷറഫിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൊടുങ്ങല്ലൂർ നഗരസഭ സി.ഡി.എസ് വൈസ് ചെയർമാൻ ആരിഫ ശങ്കരൻകുട്ടി, രാധാദേവി ശിവദാസൻ, എൻ.എസ്. ജയൻ, യു.കെ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |