തൃശൂർ: താലൂക്ക് തല പരാതിപരിഹാര അദാലത്ത് 'ജനസമക്ഷം 2022' ന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. രാവിലെ 10.30 മുതൽ ഒന്ന് വരെ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഓഡിറ്റോറിയത്തിലാണ് അദാലത്ത്. എല്ലാ ആഴ്ചയിലും ഒരു ദിവസം താലൂക്ക് തലത്തിൽ അദാലത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഏഴ് താലൂക്കുകളിലും ഒരുതവണ അദാലത്ത് നടത്തിക്കഴിഞ്ഞാൽ വീണ്ടും പഴയക്രമത്തിൽ അദാലത്ത് നടത്തും. ആദ്യത്തെ അദാലത്തിൽ ലഭിച്ച അപേക്ഷകൾ രണ്ടാമത്തെ അദാലത്തിന് മുമ്പായി തീർപ്പാക്കണം.
ഈ റിപ്പോർട്ട് അടുത്ത അദാലത്തിൽ ഹാജരാക്കണം. റവന്യൂ, തദ്ദേശം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിത ശിശുവികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം,) ലൈഫ് മിഷൻ എന്നീ വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകൾ കളക്ടർ മുമ്പാകെ സമർപ്പിക്കാം. ഭൂമിയുടെ തരംമാറ്റാനുള്ള അപേക്ഷകളും റേഷൻ കാർഡ് ബി.പി.എൽ ആക്കാനുള്ള അപേക്ഷകളും ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ സ്വീകരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |