SignIn
Kerala Kaumudi Online
Thursday, 19 September 2024 10.49 PM IST

ദേശീയ രക്ഷാകർത്തൃ സമ്മേളനം

Increase Font Size Decrease Font Size Print Page
mbrajesh

തൃശൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ ദേശീയ രക്ഷാകർത്തൃ സമ്മേളനം മുളങ്കുന്നത്തുകാവ് കിലയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തുല്യ ഉപജീവന അവസരങ്ങളും അന്തസോടെയുള്ള ജീവിതവും എന്നതാണ് വിഷയം. പ്രതിനിധി സമ്മേളനം ഇന്ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300ൽ ഏറെ പ്രതിനിധികൾ പങ്കെടുക്കും. പൊതുസമ്മേളനം 13ന് വൈകിട്ട് മൂന്നിന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.

മന്ത്രി കെ.രാജൻ, ടി.എൻ പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. ദേശീയ പ്രസിഡന്റ് ശ്രീരംഗ് ബി ജൂർ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി ഫ്രാൻസിസ്, ജനറൽ കൺവീനർ എ.സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, PARENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.