ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനല്ല നാലിനാണ് എന്ന ഒരു ചെറിയ പ്രശ്നം ഉയർന്ന് വന്നിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഈ വിഷയം പ്രശ്നമാക്കാതെ എങ്ങനെയാണ് പരിഹരിക്കാൻ കഴിയുമെന്നത് ആലോചിച്ച് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡിസംബർ 3 അല്ല 4നാണ് ഏകാദശി എന്ന് ചില ജ്യോതിഷികൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതേ കുറിച്ചാണ് മന്ത്രി ഉദ്ഘാടനത്തിൽ പരാമർശിച്ചത്. തന്ത്രിയുടെ നിർദേശപ്രകാരമാണ് ഏകാദശി മൂന്നിനാക്കിയത് എന്നാണ് ചെയർമാൻ അറിയിച്ചിട്ടുള്ളത്. അതിനാൽ വിവാദമാക്കേണ്ട ആവശ്യമില്ല. അനാവശ്യ വിവാദങ്ങൾ നമ്മുടെ എല്ലാ രംഗത്തേക്കും ഉയർന്നുവരുന്നത് പ്രബുദ്ധ കേരളത്തിന് നല്ലതാണോ ചീത്തയാണോ എന്നെല്ലാം നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |