SignIn
Kerala Kaumudi Online
Thursday, 19 September 2024 1.14 AM IST

റവന്യൂ ജില്ലാ കായികമേള 19 മുതൽ 23 വരെ തൃശൂരിൽ

Increase Font Size Decrease Font Size Print Page
1

തൃശൂർ: റവന്യൂ ജില്ലാ കായിക മേള 19 മുതൽ 23 വരെ തൃശൂർ സെന്റ് തോമസ് കോളേജ് തോപ്പ് സ്റ്റേഡിയം, തൃശൂർ കാൽഡിയൻ സ്‌കൂൾ ഗ്രൗണ്ട്, എ.ആർ. പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
21 രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനം തോപ്പ് സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു പൊതുയോഗം ഉദ്ഘാടനം ചെയ്യും. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഒളിമ്പ്യൻ ലിജോ ഡേവീസ് തോട്ടാൻ വിശിഷ്ടാതിഥിയാകും. സമാപന സമ്മേളനം 23ന് വൈകീട്ട് നാലിന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.കെ. ഡേവിസ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്യും. മേളയിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ കഴിയും. ഡി.ഡി.ഇ: ടി.വി. മദനമോഹനൻ, തൃശൂർ ഡി.ഇ.ഒ: പി. വിജയകുമാരി, എ.എസ്. മിഥുൻ, ബിന്നറ്റ്.സി.ജെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ജംപ് ഇനങ്ങൾ 19ന്

19ന് കാൽഡിയൻ സ്‌കൂൾ ഗ്രൗണ്ടിൽ വിവിധ ജംപ്‌സ് മldസരങ്ങളും പോൾ വാൾട്ട് മത്സരങ്ങളും നടക്കും. അതേ ദിവസം എ.ആർ. പരേഡ് ഗ്രൗണ്ടിൽ ഹഡിൽസ് മത്സരങ്ങളും, ഹാമർ ത്രോ, ക്രോസ് കൺട്രി മത്സരങ്ങളും നടക്കും.


ഫീൾഡ് ഇനങ്ങൾ തോപ്പിൽ

എല്ലാ ഫീൽഡ് ട്രാക്ക് മത്സരങ്ങളും 21 മുതൽ 23 വരെ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയത്തിലാണ് നടത്തുക. 2085 കായിക പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും.

  • ആകെ മത്സരാർത്ഥികൾ - 2085
  • ആകെ ഇനങ്ങൾ - 124
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.