തൃശൂർ : സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ രാഷ്ട്രപതിയുടെ ഛായാചിത്രം സ്ഥാപിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മിഷൻ സംസ്ഥാന സർക്കാരിൽ അപേക്ഷ നൽകി. ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് രാഷ്ട്രപതിയുടെ ചിത്രം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ വയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മിഷന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ സർക്കാരിന് അപേക്ഷ നൽകിയത്. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഡയസിന് മുകളിൽ എല്ലാ രാഷ്ട്രപതിമാരുടെയും ഫോട്ടോ വച്ചിരുന്നു. എന്നാൽ 2017 മുതൽ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്റെയോ ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെയോ ഫോട്ടോ വയ്ക്കാൻ ഇടത് സർക്കാർ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് മോർച്ച മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |