SignIn
Kerala Kaumudi Online
Friday, 13 September 2024 11.07 AM IST

ഐ. ടി മേഖലയിൽ വിപ്ളവം സൃഷ്ടിക്കാൻ പതഞ്ജലി

Increase Font Size Decrease Font Size Print Page
patanjali

കൊച്ചി: രാജ്യത്തെ വിവര സാങ്കേതികവിദ്യ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പതഞ്ജലി ഒരുങ്ങുകയാണെന്ന് ബാബ രാംദേവ് പറഞ്ഞു. പ്രൊഫഷണലുകൾക്കായി പതഞ്ജലി സർവകലാശാലയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കോർപ്പറേറ്റ് പരിശീലന ശില്പശാലയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഐ.ടി മേഖല നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള പരിഹാരം പതഞ്ജലിയുടെ ഐ. ടി കമ്പനിയായ ഭാറുവ സൊലൂഷൻസിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പൂർണമായ സമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഭാറുവ സൊലൂഷൻസിന് ഐ.ടി രംഗത്തെ വിവിധ കണ്ടെത്തലുകൾക്ക് എട്ട് പേറ്റന്റുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൻകിട ഐ.ടി കമ്പനികൾ പലരും പതഞ്ജലിയുടെ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.

യോഗ, ആയുർവേദം എന്നീ മേഖലകളിലെ മികവിന്റെ കരുത്തിൽ ലോകം മുഴുവൻ അറിയപ്പെടുന്ന പതഞ്ജലി ഐ.ടി രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. വെൽസ്‌പൺ, മദർ ഡെയറി, അമുൽ, സിന്റക്സ്ൻ റെയിൽവേസ്. പുതിയ പാർലമെന്റിലെ കാന്റീൻ എന്നിവയാണ് പതഞ്ജലിയുടെ ഐ.ടി സേവനങ്ങളുടെ ഉപഭോക്തൃ നിരയിലുള്ള പ്രമുഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.