പാലാ: സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് ടെക്‌നോളജിയിലൂടെയും നൂതന ആശയങ്ങളിലൂടെയും ബദൽ സംവിധാനം ഒരുക്കുന്നതിനായി ടാൽറോപ് സംഘടിപ്പിച്ചു വരുന്ന വെബ് ഇറ്റ് അപ്പ് ഹാക്കത്തണിന്റെ ആറാം പതിപ്പ് സമാപിച്ചു. കോട്ടയം ജില്ലയിലെ പാല സെന്റ് ജോസഫ് എൻജിയറിംഗ് കോളേജിൽ ടാൽറോപിന്റെ സ്‌കൂൾ സ്റ്റുഡന്റ്‌സ് കമ്മ്യൂണിറ്റിയായ ഗ്രോലിയസ്, ടാൽറോപിന്റെ തന്നെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്ലാറ്റ്‌ഫോമായ സ്റ്റെയ്പിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഹാക്കത്തണിൽ അൻപതിലധികം കുട്ടികൾ പങ്കെടുത്തു.
ടെക്‌നോളജി രംഗത്ത് ഭാവി വാഗ്ദാനങ്ങളായ നിരവധി പ്രതിഭകളാണ് ക്യാമ്പസുകളിൽ വളർന്ന് വരുന്നതെന്നും അവർക്ക് പുതിയ സാദ്ധ്യതകൾ തുറക്കുകയാണ് വെബ് ഇറ്റ് അപ്പ് ഹാക്കത്തൺ പോലുള്ള പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്റ്റെയ്പ് സി.ഇ.ഒ സോബിർ നജുമുദ്ദീൻ പറഞ്ഞു.
ഹാക്കത്തൺ സമാപന ചടങ്ങിൽ ടാൽറോപ് സി.എച്ച്.ആർ.ഒ അഫീഫ സലിം ബെക്കർ, സെന്റ് ജോസഫ് കോളേജിലെ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ബിനോയ് ബേബി,സ്റ്റെയ്പ് സി.ടി.ഒ മഹാദേവ് രതീഷ്, ടാൽറോപ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് പ്രസിഡന്റ് ആദിൽ മുഹമ്മദ്, ടാൽറോപ് സ്റ്റുഡന്റ് റിലേഷൻസ് വൈസ് പ്രസിഡന്റ് അമൃത എച്ച് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |