കൊച്ചി: രാജ്യത്തെ മുൻനിര എൻ.ബി.എഫ്.സിയായ ടി.വി.എസ് ക്രെഡിറ്റ് സർവീസസ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 1,697 കോടി രൂപയുടെ ആകെ വരുമാനം നേടി. മുൻവർഷത്തേക്കാൾ വരുമാനത്തിൽ ആറ് ശതമാനം വളർച്ച നേടി. വായ്പകളുടെ വിതരണത്തിൽ 12 ശതമാനം വർദ്ധനയുണ്ട്. കമ്പനിയുടെ അറ്റാദായം 29 ശതമാനം ഉയർന്ന് 181 കോടി രൂപയിലെത്തി.
ഉപഭോക്തൃ സേവനത്തിലും വിവിധ ഉത്പന്ന വിഭാഗങ്ങളിൽ നഷ്ടസാദ്ധ്യതകളെ മറികടന്നുള്ള വളർച്ചയിലും ശ്രദ്ധ തുടർന്ന് അവലോകന കാലയളവിൽ ഗണ്യമായ മുന്നേറ്റമാണ് ടി.വി.എസ് ക്രെഡിറ്റ് കൈവരിച്ചത്. സേവനങ്ങൾ വിപുലമാക്കിയും വിതരണ സംവിധാനം ശക്തമാക്കിയും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തിയും ടി.വി.എസ് ക്രെഡിറ്റ് 16 ലക്ഷം പുതിയ ഉപഭോക്താക്കൾക്കാണ് വായ്പകൾ നൽകിയത്.
കൺസ്യൂമർ ഫിനാൻസ് രംഗത്ത് നേടിയ മികച്ച വളർച്ചയാണ് ടി.വി.എസ് ക്രെഡിറ്റിന് കരുത്തായത്. അവലോകന കാലയളവിൽ 16 ലക്ഷം ഉപഭോക്താക്കൾക്കാണ് കമ്പനി പുതുതായി വായ്പ ലഭ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |