പാമ്പുകളിലെ രാജാവ് എന്ന വിശേഷണം രാജവെമ്പാല (കിംഗ് കോബ്ര)യ്ക്ക് സ്വന്തമാണ്. അറിഞ്ഞൊന്ന് കടിച്ചാല്‍ ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് 20 മനുഷ്യരെ വരെ കൊല്ലാനും അല്ലെങ്കില്‍ ഒരു ആനയെ പോലും വകവരുത്താനും ശേഷിയുണ്ട് രാജവെമ്പാലയ്ക്ക്. എന്നാല്‍ അത്ര വേഗത്തില്‍ വിഷം പ്രയോഗിച്ചുള്ള കടി ഇവ നടത്താറില്ലെന്നതാണ് പ്രധാനമായ കാര്യം. ജീവന് ഭീഷണിയുണ്ടെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമേ രാജവെമ്പാലകള്‍ വിഷം പുറത്തേക്ക് പ്രയോഗിക്കുകയുള്ളൂ.
ഉള്‍ക്കാടുകളില്‍ ജീവിക്കാനിഷ്ടപ്പെടുന്ന ഇവ സാധാരണഗതിയില്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ അധികം വരാറില്ല. പാമ്പുകളുടെ രാജാവെന്ന് വിശേഷിപ്പിക്കുമ്പോഴും കൂട്ടത്തിലെ നാണക്കാരന്‍ കൂടിയാണ് രാജവെമ്പാലകള്‍. ഇരയെ ആക്രമിക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന പാമ്പുകള്‍ കൂടിയാണവ. തന്റെ ജീവന് ഭീഷണിയാകുമ്പോള്‍ മാത്രമേ രാജവെമ്പാല തിരിച്ച് ആക്രമിക്കാറുള്ളൂ. രാജവെമ്പാലകള്‍ പൊതുവേ മനുഷ്യരെ ഉപദ്രവിക്കുന്നത് പരമാവധി അവഗണിക്കാറുണ്ട്.
പാമ്പുകളുടെ മുരള്‍ച്ച (hiss) യാണ് പ്രധാന മുന്നറിയിപ്പ്. പ്രതിയോഗിയെ ഭയപ്പെടുത്താനും ഈ ശബ്ദം അവ ഉപയോഗിക്കാറുണ്ട്. വലിയ ശബ്ദത്തിലാണ് രാജവെമ്പാലകള്‍ മുരളുക. തലയുടെ ഭാഗം വികസിപ്പിക്കുന്നതാണ് ആക്രമിക്കുന്നതിന് മുമ്പ് ഇവ നല്‍കുന്ന മറ്റൊരു മുന്നറിയിപ്പ്. ഇങ്ങനെ ചെയ്യുന്നതിലൂടെ തന്റെ ആകാര വലുപ്പം കാണിച്ച് പ്രതിയോഗിയെ ഭയപ്പെടുത്തുകയെന്ന ഉദ്ദേശവും രാജവെമ്പാലകള്‍ക്കുണ്ട്. അതുപോലെ തന്നെ നിലത്ത് നിന്ന് ഉയര്‍ന്ന് ശൗര്യം പ്രകടിപ്പിച്ചും ആക്രമിക്കുന്നതിന് മുമ്പ് രാജവെമ്പാലകള്‍ മുന്നറിയിപ്പ് നല്‍കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |