കൊച്ചി: കേരളത്തെ സമ്പൂർണ്ണ ഹാൾമാർക്കിംഗ് സംസ്ഥാനമായി മന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചു.
സ്വർണ വിപണനത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ്. കേരളത്തിലെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ലോകം അംഗീകരിച്ചെന്ന് മന്ത്രി പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ജുവലറി ഇന്റർനാഷണൽ ഫെയറിന്റെ രണ്ടാം ദിവസത്തെ ചടങ്ങുകൾ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡന്റ് പി.കെ.അയ്മു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ
ബി.പ്രേമാനന്ദ്,
എം.വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രത്‌നകല രത്‌നാകരൻ, അബ്ദുൽ അസീസ് ഏർബാദ്,
സ്‌കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറിമാരായ
എം.സി. ദിനേശൻ, എൻ.ടി.കെ.ബാപ്പു, നിതിൻ തോമസ്, അഹമ്മദ് പൂവിൽ,
ടി.വി.മനോജ് കുമാർ, അരുൺ മല്ലർ,
വി. ഗോപി, സി.എച്ച്. ഇസ്മായിൽ, യുണൈറ്റഡ് എക്‌സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി.കെ.മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |