
കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിന് മുൻപായി ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമായി. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണി തിരിച്ചടി നേരിടുന്നത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത ഇടിവ് നേരിട്ടു. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് വെല്ലുവിളി സൃഷ്‌ടിച്ചത്. സെൻസെക്സ് 275 പോയിന്റ് നഷ്‌ടവുമായി 84,391.27ൽ അവസാനിച്ചു. നിഫ്‌റ്റി 81.65 പോയിന്റ് ഇടിഞ്ഞ് 25,758ൽ എത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്നലെ ഇടിവുണ്ടായി. ഇൻഡിഗോ, എറ്റേണൽ എന്നിവയുടെ ഓഹരി വിലയിൽ മൂന്ന് ശതമാനം കുറവാണ് ദൃശ്യമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |