
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ പുതിയ സി.എസ്.ആർ പദ്ധതിയായ മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ അപ്പർ പ്രൈമറി, ഹൈസ്‌കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്നതിനായി 65 ഇഞ്ച് വലുപ്പമുള്ള സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ സ്ഥാപിക്കും.
ന്യൂഡൽഹി ആളകനന്ദയിലെ പോൾ ജോർജ് ഗ്ലോബൽ സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡൽഹി നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്ത മുഖ്യാതിഥിയായി. ശിഖാ റോയ് എം.എൽ.എ, മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് എന്നിവരും പങ്കെടുത്തു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ലുധിയാന (പഞ്ചാബ്), ഒഡീഷ, മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ, പൂനെ, കൊൽക്കത്ത, സിലിഗുരി, റായ്പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് പദ്ധതി പൂർത്തിയായതിന് ശേഷം പ്രവൃത്തികൾ വിലയിരുത്തി കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |