2500 കോടിയുടെ വളർച്ച ലക്ഷ്യമിട്ട് സുപ്ര പസഫിക് ലിമിറ്റഡ്
കൊച്ചി: ബി.എസ്.ഇ ലിസ്റ്റഡ് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആസ്തി 64.39 ശതമാനം വളർച്ച നേടി. അടുത്ത 3 വർഷങ്ങൾക്കുള്ളിൽ 2500 കോടിയുടെ ആസ്തി വിപുലീകരണ ലക്ഷ്യമാണ് കമ്പനിക്കുള്ളതെന്ന് സി.ഇ.ഒ മനോജ് രവി അറിയിച്ചു. മൈക്രോഫിനാൻസ്, വെഹിക്കിൾ ഫിനാൻസ്, ബിസിനസ് ലോൺ മേഖലകൾ കൂടാതെ വ്യാപാരികൾക്കായി വർക്കിംഗ് ക്യാപ്പിറ്റൽ ലോൺ മേഖലയിലേക്ക് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ഈടോടുകൂടിയ പുതിയ വായ്പാ പദ്ധതികൾ അവതരിപ്പിക്കും. രാജ്യത്താകമാനം, 15 സംസ്ഥാനങ്ങളിലായി വരുന്ന 3 വർഷങ്ങളിൽ 500 ശാഖകൾ എന്ന വിപുലീകരണ ലക്ഷ്യമാണ് സുപ്ര പസഫിക്ക് ലിമിറ്റഡിനുള്ളത്. ഈ മാസം ഗോവയിൽ അഞ്ച് പുതിയ ശാഖകൾ ആരംഭിക്കും. പുതിയ സാമ്പത്തിക വർഷത്തിൽ 750 കോടി രൂപ വരെയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്.