കോയമ്പത്തൂർ: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരുന്നു മത്സരം. 34,000ലധികം പേർ പങ്കെടുത്തു.
ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള മുഹമ്മദ് മർസൂദ് റാണ ഒന്നാംസമ്മാനമായ 25,000 രൂപയുടെ ആമസോൺ വൗച്ചർ സ്വന്തമാക്കി. 4,500ലേറെ വിജയികൾക്ക് സ്മാർട്ട്വാച്ച്, ബ്ളൂടൂത്ത് ഹെഡ്സെറ്റ്, ആമസോൺ വൗച്ചറുകൾ എന്നിവയും സമ്മാനം നൽകി. വേൾഡ് കപ്പ് പ്രവചനമത്സരത്തിൽ രാജ്യമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ പങ്കെടുത്തുവെന്നത് അഭിമാനാർഹമാണെന്നും ഉപഭോക്താക്കൾക്കായി കൂടുതൽ മികച്ചപദ്ധതികൾ വാക്കറൂ ആവിഷ്കരിക്കുമെന്നും ഡയറക്ടർ രാജേഷ് കുര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |