ന്യൂഡൽഹി: കാമുകിയെ കൊലപ്പെടുത്തി റസ്റ്റോറന്റിലെ ഫ്രീസറിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ പിതാവ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. കൊല്ലപ്പെട്ട നിക്കി യാദവും കാമുകനും പ്രതിയുമായ സഹീൽ ഗെലോട്ടും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. അന്യജാതിയിൽപ്പെട്ട നിക്കിയുമായുള്ള ബന്ധം സഹീലിന്റെ വീട്ടുകാർ അംഗീകരിച്ചില്ലെന്നും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചെന്നും പൊലീസ് പറഞ്ഞു. വിവാഹ നിശ്‌ചയം കഴിഞ്ഞ് നിക്കിയുടെ അടുത്തേക്ക് പോയ സഹീൽ മടങ്ങിവരാൻ വൈകിയപ്പോൾ ഒളിച്ചോടിയെന്നാണ് വീട്ടുകാർ കരുതിയത്. വീരേന്ദർ സിംഗിന്റെ നിർദ്ദേശ പ്രകാരം അന്വേഷിച്ചിറങ്ങിയ രണ്ട് ബന്ധുക്കളും രണ്ട് സുഹൃത്തുക്കളും സഹീലിനെ കണ്ടെത്തുകയും അവരുടെ സഹായത്തോടെ പ്രതി മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |