SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.44 PM IST

ഇ-സഞ്ജീവനി ആപ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ കരുത്ത്

modi-

ന്യൂഡൽഹി: രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്രത്തെ ഉയർത്തിക്കാട്ടി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവൻ രക്ഷാ അപായ ഇ-സഞ്ജീവനി ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ കരുത്താണെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയും ടെലി കൺസൾട്ടേഷൻ മുഖേനയും രോഗിക്ക് അകലെയുള്ള ‌ഡോക്‌ടറുമായി ആശയവിനിമയം നടത്തിക്കൊണ്ട് ചികിത്സക്കുളള സാദ്ധ്യതയൊരുക്കി. ഇതുവരെ പത്ത് കോടിയിലധികം ടെലി കൺസൾട്ടേഷൻ നടന്നു. സാങ്കേതിക വിദ്യയെ ജനം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും നരേന്ദ്രമോദി പറഞ്ഞു.

ലോക രാജ്യങ്ങൾ ഇന്ത്യയുടെ യു.പി.ഐ സംവിധാനത്തിൽ ആകൃഷ്‌ടരാകുന്നു. ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള യു.പി.ഐ-പേ നൗ ലിങ്ക് സംവിധാനം പ്രാബല്യത്തിലായി. ഇപ്പോൾ രണ്ട് രാജ്യത്തെയും ജനങ്ങൾ തമ്മിൽ മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടും എളുപ്പമായി. ഇന്ത്യൻ കളിപ്പാട്ടങ്ങൾ വിദേശ രാജ്യങ്ങളിൽ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. സ്വച്‌ഛഭാരത് പദ്ധതി ബഹുജന മുന്നേറ്റമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANN KI BAAT PM MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.