ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തി വരുന്ന 'ഫുഡ് ഫോർ നീഡി' എന്ന സാമൂഹിക ക്ഷേമ പരിപാടിയുടെ ഭാഗമായി തെലങ്കാന ഘടകം പ്രഭാതഭക്ഷണ വിതരണം നടത്തി. ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്താണ് അശരണർക്കും രോഗികളുടെ ആശ്രിതർക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്.
ഐമ തെലങ്കാന ഇതിനകം താരാമതിപ്പെട്ട് ചിൽഡ്രൻസ് ഹോമിലും മച്ച ബൊലാറം എയിം ഫോർ സേവാ ബോയ്സ് ഹോമിലും ഈ പരിപാടി നടത്തിയിരുന്നു. ഐമ തെലങ്കാന ഭാരവാഹികളും മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു. പാവപ്പെട്ടവരുടെ ആശ്രയമായ സെക്കന്തരാബാദ് ഗവ. ഗാന്ധി ഹോസ്പിറ്റലിലെ രോഗികൾക്കും സഹായികൾക്കും പ്രഭാത ഭക്ഷണം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐമ ദേശീയ സമിതി അംഗം ബി.സി.ആർ. നായർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |