ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം. മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണിത്. ഇവിടേക്കുള്ള വാഹനങ്ങളുടെ കണക്കെടുപ്പും പഠന റിപ്പോർട്ടും സമർപ്പിക്കാൻ കാലതാമസം വരുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നടപടി. വേനൽ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഊട്ടിയിലേക്ക് പ്രവൃത്തി ദിവസം 6,000 ടൂറിസ്റ്റ് വാഹനങ്ങൾക്കും വാരാന്ത്യ ദിനങ്ങളിൽ 8,000 വാഹനങ്ങൾക്കുമാണ് പ്രവേശനം.കൊടൈക്കനാലിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ 4,000 ടൂറിസ്റ്റ് വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ പ്രവേശനമുള്ളു. സർക്കാർ ബസുകളിലും ട്രെയിനുകളിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് ബാധകമല്ല. കാർഷിക ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കണമെന്നും ജൂൺ വരെ പ്രാബല്യത്തിൽ തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |