മുംബയ്: റെയിൽവെ ലെവൽ ക്രോസിംഗിൽ കുടുങ്ങിയ ലോറിയിൽ മുംബയ് അമരാവതി എക്സ്പ്രസ് ഇടിച്ചുകയറി അപകടം. ഭുസാവൽ ഡിവിഷനിലെ ബോഡ്വാഡ് റെയിൽവേ സ്റ്റേഷന് സമീപത്താണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകട ശേഷമുള്ള നടുക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തലനാരിഴയ്ക്കാണ് ആളുകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. യാത്രക്കാർ സുരക്ഷിതമാണെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. ട്രെയിൻ ഇടിക്കുമ്പോൾ ലോറി ഡ്രൈവർ പുറത്തായിരുന്നു. അതുകൊണ്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വെളളിയാഴ്ച പുലർച്ച 4.30ഓടെയാണ് ഗോതമ്പ് കയറ്റിയ ട്രക്ക് റെയിൽവെ പാളം മുറിച്ച് കടക്കാൻ ശ്രമിച്ചത്. വളരെ കാലമായി അടച്ചിട്ടിരിക്കുന്ന ലെവൽ ക്രോസിൽ ലോറി കുടുങ്ങിപ്പോകുകയായിരുന്നു. പകരം സ്ഥാപിച്ച ഓവർ ബ്രിഡ്ജിൽ കയറാതെയാണ് ഡ്രൈവർ ലെവൽ ക്രോസിലേക്ക് വണ്ടി ഓടിച്ചുകയറ്റിയത്. ലെവൽ ക്രോസിന്റെ സ്‌റ്റോപ്പർ തകർത്താണ് പാളത്തിലേക്ക് ലോറി കയറ്റിയത്. പാളത്തിൽ ലോറി നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വേഗത കുറച്ചത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഈ സമയത്ത് ഡ്രൈവർ ലെവൽ ക്രോസ് കടക്കാൻ ആളുകളുടെ സഹായം തേടാൻ പുറത്തായിരുന്നു. അതുകൊണ്ട് ഡ്രൈവർ രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ ലോറി രണ്ടായി പിളർന്നു. അപകടത്തിൽ ട്രെയിനിന്റെ എഞ്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ റെയിൽവെയുടെ ഓവർഹെഡ് ഇലക്ട്രിക് വയറുകൾ ഉൾപ്പടെ തകർന്നിട്ടുണ്ട്. ഇതേ തുടർന്ന് മണിക്കൂറുകളോളം റെയിൽവെ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ലോറിയുടെ ഡ്രൈവർ പൂവരസുവിനെ ബോദ്വാഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
#WATCH | Maharashtra: A truck collided with Mumbai-Amravati Express at Bodwad Railway station between Bhusawal and Badnera sections of the Bhusawal division. The incident occurred when the truck crossed a closed railway crossing. There is no injury to the truck driver or any… pic.twitter.com/WLE1YCN6I4
— ANI (@ANI) March 14, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |