വഖഫ് ബി ജെ പിയുടെയും ആർ എസ് എസിന്റെയും രാഷ്ട്രീയ ആയുധം,​ വിമർശനവുമായി പിണറായി വിജയൻ

Sunday 06 April 2025 8:59 PM IST

മധുര: ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് നിയമ ഭേദഗതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമർശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ​ഖ​ഫ് ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​സാ​മു​ദാ​യി​ക​ ​ചേ​രി​തി​ര​വ് ​ഉ​ണ്ടാ​ക്കാ​നാ​ണ് ​ശ്ര​മ​മെ​ന്ന് ​ ​പിണ​റാ​യി​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​മു​സ്ലി​ങ്ങ​ളെ​യും​ ​ക്രി​സ്ത്യാ​നി​ക​ളെ​യും​ ​ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് ​സം​ഘ​പ​രി​വാ​ർ​ ​നീ​ക്കം.​ ​എ​ന്നാ​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​അ​ജ​ണ്ട​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ചി​ല​ ​മ​ത​നേ​താ​ക്ക​ൾ​ക്ക് ​ആ​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.

എമ്പുരാൻ സിനിമയെ കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. എ​മ്പു​രാ​ൻ​ ​എ​ന്ന​ ​ച​ല​ച്ചി​ത്രം​ ​രാ​ഷ്ട്രീ​യ​ ​സി​നി​മ​ ​അ​ല്ലാ​തി​രു​ന്നി​ട്ടും​ ​അ​തി​നെ​തി​രെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തു​ക​യാ​ണ്.​ ​സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഫി​ലിം​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ​ക്കാ​ൾ​ ​(​സി.​ബി.​എ​ഫ്.​സി​)​ ​വ​ലി​യ​ ​ബോ​ർ​ഡ് ​ത​ങ്ങ​ളാ​ണെ​ന്ന് ​സം​ഘ​പ​രി​വാ​ർ​ ​സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യാ​ണ്. എ​മ്പു​രാ​ൻ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ചി​ത്ര​മ​ല്ല,​ ​അ​ത് ​രാ​ഷ്ട്രീ​യ​ ​ചി​ത്ര​വു​മ​ല്ല.​ ​എ​ന്നി​ട്ടും​ ​സി​നി​മ​യി​ലെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​നീ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​കാ​ര​ണം​ ​സി​നി​മ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടു.​ ​ഇ​ത് ​സി​നി​മ​യെ​യും​ ​അ​തി​ന് ​വേ​ണ്ടി​ ​അ​ദ്ധ്വാ​നി​ച്ച​വ​രേ​യും​ ​ബാ​ധി​ക്കും.

ക​ത്തോ​ലി​ക്ക​ ​സ​ഭ​യെ​ക്കു​റി​ച്ച് ​ഓ​ർ​ഗ​നൈ​സ​റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ലേ​ഖ​ന​ത്തെ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​വി​മ​ർ​ശി​ച്ചു.​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ർ​ക്കാ​ർ​ഇ​ത​ര​ ​ഭൂ​ഉ​ട​മ​ ​ക​ത്തോ​ലി​ക്ക​ ​സ​ഭ​യെ​ന്നാ​ണ് ​ലേ​ഖ​ന​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.​ ​ക്രി​സ്ത്യ​ൻ​ ​ദേ​വാ​ല​യ​ങ്ങ​ളു​ടെ​ ​സ്വ​ത്തി​നെ​യും​ ​ആ​ർ.​എ​സ്.​എ​സ് ​ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.​ ​ മ​ഹ​ത്താ​യ​ ​പാ​ര​മ്പ​ര്യം​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളാ​ണ് ​കേ​ര​ള​വും​ ​ത​മി​ഴ്നാ​ടും.​ ​ജ​ന​കീ​യ​ ​ബ​ദ​ൽ​ ​രൂ​പ​പ്പെ​ടു​ത്താ​നു​ള്ള​ ​സ​മ​ര​ങ്ങ​ളി​ൽ​ ​ര​ണ്ട് ​സം​സ്ഥാ​ന​ങ്ങ​ളും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നി​ന്ന് ​പൊ​രു​തേ​ണ്ട​തു​ണ്ടെ​ന്നും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.