ന്യൂഡൽഹി: ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത, അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ കെ- 6 എസ്.എൽ പരീക്ഷണത്തിന് തയ്യാറാകുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് നേവൽ സിസ്റ്റംസ് ലബോറട്ടറിയാണ് വികസിപ്പിക്കുന്നത്. 2027ൽ നിർമ്മാണം തുടങ്ങുന്ന എസ്- 5 ആണവ അന്തർവാഹിനിക്കായി രൂപകൽപ്പന ചെയ്‌തതാണിത്.
ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ- എൻട്രി വെഹിക്കിൾ) സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിട്ടുള്ളത്. സമുദ്ര സുരക്ഷയിൽ ഇന്ത്യയ്‌ക്ക് തന്ത്രപ്രധാനമായ ആധിപത്യം നൽകുമെന്നാണ് പ്രതീക്ഷ. യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് കെ- 6 ഹൈപ്പർസോണിക് എസ്.എൽ ബാലിസ്റ്റിക് മിസൈലുള്ളത്.
8,000 കിലോമീറ്റർ പരിധി
ഹൈപ്പർ സോണിക് വേഗത്തിൽ (ശബ്‌ദത്തെക്കാൾ ഏഴര ഇരട്ടി വേഗത- മാക് 7.5) സഞ്ചരിച്ച് 8,000 കിലോമീറ്റർ പരിധിക്കുള്ളിലെ ശത്രു ലക്ഷ്യങ്ങളെ തകർക്കും. (നിലവിലുള്ള ഇന്ത്യൻ എസ്.എൽ ബാലിസ്റ്റിക് മിസൈലുകൾ: കെ- 4 (3,500 കി. മീ), കെ- 5 (6,000 കി. മീ)
ഹൈപ്പർസോണിക് വേഗത മിസൈൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കും
12- 16 വരെ കെ- 6 മിസൈലുകൾ അന്തർവാഹിനിയിൽ വിന്യസിക്കാം
ആണവ പോർമുന വഹിക്കാനാകും
നീളം: 12 മീറ്റർ, വ്യാസം: 2 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |