ഇന്ധന ഉപഭോഗം കുറയ്‌ക്കാൻ സുപ്രീംകോടതി ജഡ്‌ജിമാരും

Saturday 16 May 2026 12:23 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ധന ഉപഭോഗം കുറയ്‌ക്കാൻ സുപ്രീംകോടതി ജഡ്‌ജിമാരും. ഔദ്യോഗിക വാഹനത്തിൽ ഇനി ഒരു ജഡ്‌ജി മാത്രമായിരിക്കില്ല. ഒന്നിലധികം ജ‌ഡ്‌ജിമാർ യാത്ര ചെയ്യുന്ന തരത്തിൽ കാർ പൂളിംഗ് സംവിധാനത്തിലേക്ക് മാറുകയാണ്. ജഡ്‌ജിമാർ ഇന്നലെ ഒറ്രക്കെട്ടായി തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതി രജിസ്ട്രിയിലെ ഓരോ സെക്ഷനിലെയും 50% ജീവനക്കാർ ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തണം. തിങ്കൾ,വെള്ളി ദിവസങ്ങളിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെയായിരിക്കും വാദംകേൾക്കൽ. ഇന്നലെ ഇതുസംബന്ധിച്ച സർക്കുലർ സുപ്രീംകോടതി പുറത്തിറക്കി.