ജഡ്‌ജിമാരുടെ എണ്ണം 38ലേക്ക്
Monday 18 May 2026 1:08 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആക്കി കേന്ദ്രസർക്കാർ ഓർഡിനൻസ്. 'സുപ്രീംകോർട്ട് (നമ്പർ ഒഫ് ജഡ്‌ജസ്) അമെൻഡ്മെന്റ് ഓർഡിനൻസ്' രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതോടെ ഗസറ്റിൽ വിജ്ഞാപനം ചെയ്‌തു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് 38 പേർ. ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഒടുവിൽ 2019ലാണ് 32ൽ നിന്ന് 34 ആയി ജഡ്‌ജിമാരുടെ അംഗബലം ഉയർത്തിയത്.