ന്യൂഡൽഹി: നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം മരണപ്പെട്ട പിതാവിന്റെ ബാധ്യത തീർക്കാൻ അനന്തരാവകാശിയായ മകൻ ബാദ്ധ്യസ്ഥനാണെന്ന് കർണ്ണാടക ഹൈക്കോടി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ.നടരാജൻ വിധിച്ചു.
പ്രസാദ് റായ്ക്കറുടെ പിതാവ് ഭരമപ്പ കടം വാങ്ങിയ 2,60,000 രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പണം നൽകിയ ആൾ സമർപ്പിച്ച
ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അനന്തരാവകാശി എന്ന നിലയിൽ പരാതിക്കാരന് വായ്പ വാങ്ങിയ തുക തിരിച്ച് നൽകാൻ എൻ.ഐ. നിയമത്തിലെ 138ാം വകുപ്പ് പ്രകാരം ബാദ്ധ്യസ്ഥനാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. 2003 ൽ വായ്പ വാങ്ങിയ പിതാവ് നാല് വർഷത്തിന് ശേഷമാണ് ചെക്ക് നൽകിയതെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. ഈ നാല് വർഷത്തിനിടയിൽ പരാതിക്കാരന് പതിനായിരം രൂപ തിരിച്ചു നൽകിയ കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |