ലക്നൗ: ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ 32 കാരൻ തൂങ്ങിമരിച്ച നിലയിൽ. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂൺപൂരിൽ നിന്നുള്ള ശിവം എന്ന തനുവിനെ ശനിയാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു.
ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ ജൂൺ 17നാണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ പ്രതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കാൺപൂർ ജില്ലയിലെ അക്ബർപൂർ സ്വദേശിയാണ് ഇയാൾ. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |