വൈരമുത്തുവിന് ജ്ഞാനപീഠം; 2002ന് ശേഷം തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം
Saturday 14 March 2026 3:31 PM IST
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം. 2002ന് ശേഷം ഇത് ആദ്യമായാണ് തമിഴ് ഭാഷയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്നത്. തമിഴ് ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകുന്ന സംഭാവനകൾക്ക് അനുസരിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപ, വാഗ്‌ദേവത ശിൽപം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ നേരത്തെ ആദരിച്ചിരുന്നു.