ഇനി 'ജന നായകൻ'; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

Saturday 09 May 2026 10:22 PM IST

ചെന്നൈ ; അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി.വി.കെ അദ്ധ്യക്ഷൻ ദളപതി വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. 108 സീറ്റിൽ നിന്ന് 12എം.എൽ.എമാരുടെ പിന്തുണ വിജയ് ഉറപ്പിച്ചതോടെ കൂടിക്കാഴ്ചയ്ക്കായി ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് ആറരയോടെ ലോക്ഭവനിലെത്തിയ വിജയ് 120 എം.എൽ.എമാരുടെ പിന്തുണക്കത്ത് ആർലേക്കർക്ക് കൈമാറി. 13നകം വിജയ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.

​ ​ഇ​തു​ ​നാ​ലാം​ ​വ​ട്ട​മാ​ണ് ​വി​ജ​യ് ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ​അ​നു​വാ​ദം​ ​തേ​ടി​യെ​ത്തു​ന്ന​ത്. ഇന്ന് ​ ​രാ​ത്രി​ 7.15​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​തി​നാ​ൽ​ ​വി​ജ​യ്‌​യെ​ ​കാ​ണാ​നാ​കി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു​ ​വൈ​കി​ട്ട് 4​ ​വ​രെ​ ​ലോ​ക്‌​ഭ​വ​ൻ.​ ​വീ​ട്ടി​ൽ​ ​നി​ന്നു​ ​പു​റ​പ്പെ​ട്ട​ ​വി​ജ​യ് ​പാ​തി​വ​ഴി​യി​ൽ​ ​മ​ട​ങ്ങു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ,​ ​കു​റ​ച്ചു​ ​നേ​ര​ത്തി​നു​ ​ശേ​ഷം​ ​ആ​ർ​ലേ​ക്ക​ർ​ ​യാ​ത്ര​ ​റ​ദ്ദാ​ക്കി​ ​വി​ജ​യ്‌​യെ​ ​ക്ഷ​ണി​ച്ചു.​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ​വി​ജ​യ് ​ലോ​ക്‌​ഭ​വ​നി​ൽ​ ​എ​ത്തി​യ​ത്.​ ​ നാളെ ​വൈ​കി​ട്ട് 3.15​നാ​യി​രു​ന്നു​ ​ആ​ദ്യം​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത് എങ്കിലും​ ​ഗ​വ​ർ​ണ​റു​ടെ​ ​സൗ​ക​ര്യം​ ​പ​രി​ഗ​ണി​ച്ചാ​ണ് ​രാ​വി​ലെ​യാ​ക്കി​യ​ത്.

ഇ​ന്ന് ​ ​ര​ണ്ട് ​എം.​എ​ൽ​എ​മാ​ർ​ ​വീ​ത​മു​ള്ള​ ​വി.​സി.​കെ​യു​ടെ​യും​ ​മു​സ്ലിം​ ​ലീ​ഗി​ന്റെ​യും​ ​ക​ത്ത് ​കി​ട്ടി​യ​തോ​ടെ​യാ​ണ് ടി.വി.കെയ്ക്കുള്ള ​പി​ന്തു​ണ​ 120​ ​ആ​യ​ത്.​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 118​ ​പേ​രു​ടെ​ ​പി​ന്തു​ണ​ ​മ​തി. ടി.​വി.​കെ​യ്ക്ക് 107​ ​സീ​റ്റാ​ണ്.​ ​അ​ഞ്ച് ​അം​ഗ​ങ്ങ​ളു​ള്ള​ ​കോ​ൺ​ഗ്ര​സും​ ​ര​ണ്ടു​പേ​ർ​ ​വീ​ത​മു​ള്ള​ ​സി.​പി.​എ​മ്മും​ ​സി.​പി.​ഐ​യും​ ​നേ​ര​ത്തേ​ ​പി​ന്തു​ണ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​മാ​ത്ര​മേ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ചേ​രു​ന്നു​ള്ളൂ.