സിഡ്‌നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്ടനും കോച്ചുമായ ബോബ് സിംപ്സൺ അന്തരിച്ചു. 89 വയസായിരുന്നു. സിഡ്നിയിൽ വച്ചാണ് അന്ത്യം.
ക്രിക്കറ്റ് ഓസ്ട്രേലിയയാണ് സിംപ്സൺൻ്റെ മരണ വിവരം പുറത്തുവിട്ടത്.
ഓസ്ട്രേലിയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായാണ് സിംപ്സണെ വിശേഷിപ്പിക്കുന്നത്.
മികച്ച ഓപ്പണിംഗ് ബാറ്ററും ലെഗ് സ്പിന്നറും സ്ലിപ്പ് ഫീൽഡറുമായിരുന്നു അദ്ദേഹം.
1957 മുതൽ 78 വരെയുള്ള കാലഘട്ടത്തിൽ ഓസ്ട്രേലിയക്കായി 62 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള സിംപ്സൺ 46.81 ശരാശരിയിൽ 4869 റൺസും 71 വിക്കറ്റുകളും നേടി. 110 ക്യാച്ചുകളും നേടി. തൻ്റെ പതിനാറാം വയസിൽ ന്യൂ സൗത്ത് വെയ്ൽസിനായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി ചരിത്രം സൃഷ്ടിച്ചതാരമാണ് സിംപ്സൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 257 മത്സരങ്ങളിൽ നിന്ന് 21,029 റൺസും 349 വിക്കറ്റും നേടി. വിരമിച്ച ശേഷം 1977- 78 കാലഘട്ടത്തിൽ പ്രതിസന്ധി സമയത്ത് 41-ാം വയസിൽ ഓസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തിയ ബോബ് സിംപ്സൺ
1977 ൽ വേൾഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു തിരിച്ചുവരവ്. ഈ തിരിച്ചുവരവിൽ 2 സെഞ്ച്വറി കൂടി താരം സ്വന്തമാക്കി.
സൂപ്പർ കോച്ച്
1986 മുതൽ 1996വരെ ഓസീസ് ടീമിന്റെ കോച്ചുമായിരുന്നു ബോബ്. ആരും പേടിക്കുന്ന മൈറ്റി ഓസീസായി ടീമിനെ മാറ്റിയെടുത്ത് പ്രതാപകാലം തിരികെയെത്തിക്കാൻ തലതെട്ടപ്പനായത് ബോബ് ആയിരുന്നു. രണ്ട് വർഷമായി ഒരു ടെസ്‌റ്ര് പരമ്പര ജയം പോലുമില്ലാതിരുന്ന ടീമിനെ അലൻ ബോർഡറിനെ കൂടെക്കൂട്ടി ബോബ് ഉടച്ചുവാർത്തു. ടീമിൽ അച്ചടക്കവും പ്രൊഫഷണലിസവും കൊണ്ടുവന്ന അദ്ദേഹം ഡേവിഡ് ബൂൺ, ഡീൻ ജോൺസ്, സ്റ്റീവ് വോ, മക്‌ഡർമോർട്ട്, മെർവ് ഹ്യൂസ് തുടങ്ങിയ ഒരു പറ്റം യുവതാരങ്ങളെ കണ്ടെത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിച്ചു. 1987ൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സെലക്ഷൻ പാനലിലും അംഗമായ അദ്ദേഹം ഓസ്ട്രേലിയയുടെ സുവർണ തലമുറയിലെ പ്രധാന താരങ്ങളായ മാർക് ടെയ്‌ലർ,ഇയാൻഹിലി, മാർക് വോ, ഷെയ്ൻ വോൺ, ജസ്‌റ്റിൻ ലാംഗർ, ഡാമിയൻ മാർട്ടിൻ,മാത്യു ഹെയ്‌ഡൻ, ഗ്ലെൻ മഗ്രാത്ത്, റിക്കി പോണ്ടിംഗ് തുടങ്ങിയ വരെ ടീമിലെത്തിക്കാൻ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
1987ലെ ലോകകപ്പിൽ ഓസ്ട്രേലിയയെ ലോക ചാമ്പ്യൻമാരാക്കിയാണ് ബോബ് തുടങ്ങിയത്. തുടർന്ന് ആഷസ് കിരീടം 1989, 1990-91,1993,1994-95 സീസണുകളിൽ ബോബിന്റെ ശിക്ഷണത്തിൽ ഓസീസ് നിലനിറുത്തി. ഓസ്ട്രേലിയയെ ടെസ്റ്റിൽ ഒന്നാം റാങ്കിലും എത്തിച്ചു. 1996 ലോകകപ്പ് ഫൈനലിലെ തോൽവിയോടെയാണ് ഓസീസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ബോബ് പടിയിറങ്ങിയത്. 1999 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കൺസൾട്ടന്റായ അദ്ദേഹം നെതർലൻഡ്‌സ് ടീമിന് 2007ലെ ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.
62 ടെസ്റ്റുകളിൽ നിന്ന് 10 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും ബോബ് നേടി. ഇംഗ്ലണ്ടിനെതിരെ ഓഡ്ട്രോഫോർഡിൽ 1964ൽ നേടിയ 311 റൺസാണ് ഹൈസ്കോർ
ബോബും വില്യും ലോറിയും 1961 മുതൽ 68 വരെയുള്ള കാലയിളവിൽ ഓപ്പണിംഗ ് വിക്കറ്റിൽ 62 ഇന്നിംഗ്‌സുകളിൽ നിന്ന് നേടിയത് 3596 റൺസാണ്. 1965ൽ വിൻഡീസിനെതിരെ ഇരുവരും ഉണ്ടാക്കിയ 382 റൺസിന്റെ പാർട്‌ണർഷിപ്പാണ് ടെസ്റ്റിൽ ഓസ്ട്രേലിയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |