തിരുവനന്തപുരം: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം വേദിയാകുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം പിറന്നത് നാല് മീറ്റ് റെക്കാഡുകൾ. ആദ്യ ദിനത്തിലെ ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 140 പോയിന്റുമായി പാലക്കാട് ജില്ലയാണ് മുന്നിൽ. ഏഴ് വീതം സ്വർണവും വെള്ളിയും വെങ്കലും പാലക്കാടിന്റെ അക്കൗണ്ടിൽ എത്തിക്കഴിഞ്ഞു.
എട്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പടെ 135.5 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. 102.5 പോയിന്റു നേടി ആതിഥേയരായ തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. മൂന്ന് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും തിരുവനന്തപുരത്തിന്റെ താരങ്ങൾ നേടിയിട്ടുണ്ട്.
റെക്കാഡിൽ പെൺപെരുമ
ഇന്നലെ പിറന്ന നാല് റെക്കാഡുകളിൽ മൂന്നും നേടിയത് പെൺകുട്ടികളായിരുന്നു. അണ്ടർ 16 ആൺകുട്ടികളുടെ 60 മീറ്ററിൽ എറണാകുളത്തിന്റെ നോബിൾ ബിനോയി (7.13 സെക്കൻഡ്),അണ്ടർ 18 പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കണ്ണൂരിൽ നിന്നുള്ള പി വി നിരഞ്ജന (57.69), അണ്ടർ 14 പെൺകുട്ടികളുടെ ട്രയാത്തലണിൽ കൊല്ലത്തെ അനന്യ (2423 പോയിന്റ് ), അണ്ടർ 14 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കോട്ടയത്തിന്റെ ടി ജാനകി ഊർമിള രാജൻ (26.02 മീറ്റർ) എന്നിവരാണ് റെക്കാഡ് തിരുത്തിയത്.
മുഹമ്മദ് ഷാമിൽ
വേഗമേറിയ താരം
അണ്ടർ 20 പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിൽ മലപ്പുറത്തിന്റെ സി.വി മുഹമ്മദ് ഷാമിൽ 10.80 സെക്കൻഡിൽ സുവർണ ഫിനിഷ് നടത്തി മീറ്റിലെ വേഗമേറിയ താരമായി. അണ്ടർ 18ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാടിന്റെ ജെ നിവേദ് കൃഷ്ണ സ്വർണം നേടി. ഈ വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോടിന്റെ ദേവനന്ദ വി ബിജുവിനാണ് സ്വർണം.
ലിവർ ജയിച്ചു തുടങ്ങി
ലിവർപൂൾ: ഇംഗ്പലീഷ് പ്രിമിയർ ലീഗിൽ പുിതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ജയം നേടി നിലിവെ ചാമ്പ്യന്മാരായ ലിവർപൂൾ. ബേൺമൗത്തിനെതിരെ സ്വന്തം മൈതാനത്ത് 4-2നാണ് ലിവറിന്റെ ജയം. ഹ്യൂഗോ എകിറ്റികെ, ഗാക്‌പോ,കിയേസ, സല എന്നിവരാണ് ലിവറിന്റെ സ്കോറർമാർ. അന്റോയിൻ സെമന്യോയാണ് ബേൺമൗത്തിന്റെ രണ്ട് ഗോളുകളും നേടിയത്. സെമന്യയ്‌ക്ക് നേരെ കാണികളിൽ നിന്ന് വംശീയ അധിക്ഷേപം നേരിട്ടതിനെ തുടർന്ന് മത്സരം അല്പനേരം നിറുത്തി വയ്‌ക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |