ഫിബ അണ്ടർ 18 ഏഷ്യാ കപ്പ് അഹമ്മദാബാദിൽ

Thursday 14 May 2026 4:41 AM IST

അഹമ്മദാബാദ്: 2026 ലെ ഫിബ അണ്ടർ-18 ഏഷ്യ കപ്പ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ത്യ വേദിയാകും.ആഗസ്റ്റ് 13 മുതൽ 23 വരെ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ടൂർണമെന്റ് നടക്കുകയെന്ന് ഫിബ റീജിയണൽ ഓഫീസ്ഏഷ്യ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഈ യുവ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ത്യ വേദിയാകുന്നത് മൂന്നാം തവണയാണ്. ഇതിന് മുൻപ് 1998ലും 2004ലുമാണ് ഇന്ത്യ അണ്ടർ-18 ഏഷ്യ കപ്പ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്.

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, റണ്ണേഴ്സ് അപ്പായ ന്യൂസിലാൻഡ് എന്നിവരുൾപ്പെടെ 16 രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഏപ്രിലിൽ നടന്ന സെൻട്രൽ ഏഷ്യൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പ് ജയിച്ച് കസഖിസ്ഥാൻ ഇതിനകം തന്നെ യോഗ്യത നേടിക്കഴിഞ്ഞു.