ഇസ്താംബുൾ: തുർക്കിയിലും വടക്കൻ സിറിയയിലും നാശംവിതച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 കടന്നു. തുർക്കിയിൽ 44,000ത്തിലേറെ പേർക്കും സിറിയയിൽ 6,000ത്തോളം പേർക്കും ജീവൻ നഷ്ടപ്പെട്ടു.
തകർന്ന കെട്ടിടങ്ങളുടെ പുനർനിർമ്മാണ ജോലികൾ തുർക്കിയിൽ ആരംഭിച്ചു. 5,20,000 അപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളുന്ന 160,000ത്തിലേറെ കെട്ടിടങ്ങൾ രാജ്യത്ത് ഭാഗികമായോ പൂർണമായോ തകർന്നെന്നാണ് കണക്ക്.
ഒരു വർഷം കൊണ്ട് ഇവ പുതുക്കി പണിയുമെന്നാണ് പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗന്റെ വാഗ്ദാനം. ആദ്യ ഘട്ടത്തിൽ 1,500 കോടി ഡോളറിന് 200,000 അപ്പാർട്ട്മെന്റുകളും 70,000 ഗ്രാമീണ ഭവനങ്ങളും നിർമ്മിക്കുന്ന പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |