ഇസ്രയേൽ ആക്രമണം: ലെബനനിൽ 19 മരണം
Sunday 10 May 2026 1:01 AM IST
ടെൽ അവീവ്: ലെബനനിൽ യു.എസിന്റെ മദ്ധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന വെടിനിറുത്തൽ തുടരവെ, തെക്കൻ മേഖലകളിൽ ശമനമില്ലാതെ ഇസ്രയേൽ ആക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടു. ഏപ്രിൽ 16നാണ് ലെബനൻ-ഇസ്രയേൽ വെടിനിറുത്തൽ നിലവിൽ വന്നത്. അന്ന് മുതൽ തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 500ഓളം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ലെബനനിൽ മാർച്ച് 2 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,750 കടന്നു.