ഇറാൻ സുരക്ഷാ കൗൺസിലിന് പുതിയ മേധാവി
Tuesday 26 May 2026 7:49 AM IST
ടെഹ്റാൻ: ഇറാനിൽ ദേശീയ സുരക്ഷാ കൗൺസിലിന്റെ പുതിയ മേധാവിയായി മുഹമ്മദ് ബാഗർ സുൽഖാദറെ നിയമിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുൻ കമാൻഡറാണ്. ആഭ്യന്തര സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സുരക്ഷാ കൗൺസിൽ മുൻ മേധാവിയായിരുന്ന അലി ലാരിജാനി മാർച്ചിൽ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പ്രതിരോധ, സുരക്ഷാ, നയതന്ത്ര സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ലാരിജാനി, രാജ്യത്തെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു.